നിയന്ത്രണം വിട്ട കാർ തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ച് അപകടം

ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചു. നിയന്ത്രണം വിട്ട കാർ തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ച് അപകടം

പാലക്കാട് മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിന് സമീപം ആറ് വാഹനങ്ങളില്‍ ഒരേ കാറിടിച്ച് അപകടം.

മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്.

എന്നാല്‍ ആരുടെയും നില അപകടകരമല്ല.

ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട കാറാണ് തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ചത്.

റോഡിലിട്ട് കാര്‍ തിരിക്കുന്നതിനിടെ വന്ന ബൈക്കില്‍ ആദ്യം കാറിടിച്ചു.

ഈ അപകടമൊഴിവാക്കാൻ പെട്ടെന്ന് കാര്‍ വെട്ടിക്കാൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ബൈക്കിലിടിച്ചു.

തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാളിപ്പോയി ഓട്ടോയും കാറും ബൈക്കും അടക്കം ആറ് വാഹനങ്ങില്‍ തട്ടുകയായിരുന്നു.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....