താമരശ്ശേരി ചുരത്തിലൂടെ കാറിൻ്റെ ഡോറിൽ ഇരുന്ന് അപകട യാത്ര; യുവാവിന്റെ ദൃശ്യം പുറത്ത്

താമരശ്ശേരി ചുരത്തിലൂടെ അപകടകരമാം വിധം കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യം പുറത്ത് വന്നു.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പിറകിൽ വന്ന വാഹനത്തിലുള്ളവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചുരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട കരുതലുകൾ ഒന്നും പാലിക്കാതെയാണ് കാർ ഓടിച്ചിരുന്നതെന്ന് ദൃശ്യത്തിൽ വ്യക്തമാണ്. തമിഴ്‌നാട് രജിട്രേഷനിലുള്ള ടിഎൻ 66 എക്സ് 7318 നമ്പർ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. താമരശ്ശേരി ചുരത്തിൽ ഇതിന് മുൻപും സമാനമായി അപകടകരമായ രീതിയിൽ യാത്രക്കാർ വാഹനങ്ങൾ ഓടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ നിയമലംഘന യാത്ര ആർടിഒ അധികൃതരിൽ എത്തിക്കാനാണ് നാട്ടുകാരുടെയും ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും തീരുമാനം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....