ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ.ഡൽഹി സ്വദേശികളായ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെ മധ്യപ്രദേശിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30 നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാതിരുന്നതിനാൽ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വയറിലും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു.ഇവരുടെ ക്വാർട്ടേഴ്‌സിൽ ഒരു മാസം മുൻപ് വാടകയ്ക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവർ സംഘം അന്ന് രാവിലെ 9.30 ഓടെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞ് പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു.

Leave a Reply

spot_img

Related articles

സർക്കാർ വിശ്വാസികൾക്കെതിരാണെന്ന് എം ടി രമേശ്

സർക്കാർ വിശ്വാസികളോടൊപ്പമല്ല വിശ്വാസികൾക്കെതിരാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.വിശ്വാസികളെ റോഡിലിട്ട് തല്ലിച്ചതച്ച സർക്കാരാണിത്.സന്നിധാനത്തെ പോലും പോലീസ് രാജ് നടപ്പാക്കി. സുപ്രീം...

താൻ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ ഇതേ അഡ്രസ്സിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ

താൻ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ ഇതേ അഡ്രസ്സിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ.ഇപ്പോൾ നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയാണ്...

മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്നു വി ഡി സതീശൻ

നിയമസഭ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരേ മണ്ഡലത്തിൽ ഓരോ ചാനലിലും ഓരോ സ്ഥാനാർഥികളുടെ പേരാണ്....

വീണ്ടും അവയവദാനം: ചടയമംഗലം സ്വദേശിയുടെ ഹൃദയമുള്‍പ്പെടെ നാല് അവയവങ്ങള്‍ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുക.ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്....