മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്നു വി ഡി സതീശൻ

നിയമസഭ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരേ മണ്ഡലത്തിൽ ഓരോ ചാനലിലും ഓരോ സ്ഥാനാർഥികളുടെ പേരാണ്. ആർക്കും സീറ്റിൻ്റെ കാര്യത്തിൽ ഉറപ്പു കൊടുത്തിട്ടില്ല. അടൂരിലടക്കം എവിടെയും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണ്. സി.പി എമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലല്ലോ? ഫെയ്‌സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞത്.കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല.സീറ്റിനായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിൻ്റെ പ്രവർത്തനത്തിൽ കേരളത്തിന് ഉത്കണ്ഠയുണ്ട്. കോടതി പറയുന്നത് കോടതിയുടെ അഭിപ്രായമാണെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...