സർക്കാർ വിശ്വാസികൾക്കെതിരാണെന്ന് എം ടി രമേശ്

സർക്കാർ വിശ്വാസികളോടൊപ്പമല്ല വിശ്വാസികൾക്കെതിരാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.വിശ്വാസികളെ റോഡിലിട്ട് തല്ലിച്ചതച്ച സർക്കാരാണിത്.സന്നിധാനത്തെ പോലും പോലീസ് രാജ് നടപ്പാക്കി. സുപ്രീം കോടതി വിധിയുടെ മറപിടിച്ച് ശബരിമലയെ തകർക്കാൻ ശ്രമിച്ച സർക്കാരാണ് ഒന്നാം പിണറായി സർക്കാർ.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ യുടേൺ അടിച്ചു.ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനം എന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.2018ലെ സർക്കാർ നിലപാടിൽ ഇപ്പോൾ മാറ്റാൻ വരുത്താൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.വനിതാ മതിലിനെ തള്ളിപ്പറയാനും നവോത്ഥാന സമിതി പിരിച്ചുവിടാനും സർക്കാർ തയ്യാറാകുമോ എന്നും എം ടി രമേശ് കോട്ടയത്ത് ചോദിച്ചു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...