നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നല്‍കി

കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്‍കി.

ഇന്ന് രാവിലെ ഡിജിപിക്കാണ് നിവിൻ പോളി പരാതി നല്‍കിയത്. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. തന്‍റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിൻ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്.

തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍റെ നിലപാട്. തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...