‘സൂത്രവാക്യം’ സെറ്റില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായി;ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി പുതുമുഖനടി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന സൂചനയ്ക്കിടെ ഷൈനെതിരെ ഗുരുതര ആരോപണവുമായി സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച മറ്റൊരു നടി. നടി അപര്‍ണ ജോണ്‍സാണ് ഷൈനിനെതിരെ പരാതിയുമായിയെത്തിയത്. സിനിമാ സെറ്റില്‍ വച്ച് ഷൈനില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നാണ് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍. ഷൈനെതിരെ ആദ്യം പരാതി ഉന്നയിക്കുമ്പോള്‍ തന്നെ വിന്‍സി അലോഷ്യസ് തനിക്ക് മാത്രമല്ല മറ്റൊരു നടിയ്ക്കും മോശം അനുഭവമുണ്ടായെന്ന് സൂചിപ്പിച്ചിരുന്നു.അമ്മ സംഘടനയോടും ഫിലിം ചേംബറിന് മുന്നിലും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് അപര്‍ണ ജോണ്‍സ് പറഞ്ഞു. ഷൈന്‍ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും ഷൈന്റെ വായില്‍ നിന്ന് ലഹരിയെന്ന് തോന്നിക്കുന്ന പൊടി തെറിക്കുന്നുണ്ടായിരുന്നുവെന്നുമാണ് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍. അമ്മ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അപര്‍ണ വ്യക്തമാക്കി.അതേസമയം നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഫെഫ്ക ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൈനെതിരെ നിയമനടപടിയ്ക്ക് താനില്ലെന്ന് വിന്‍സി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു

Leave a Reply

spot_img

Related articles

കോട്ടയം ചുങ്കം വാരിശേരിയിൽ ഹോട്ടലിലും പലചരക്ക് കടയിലും മോഷണം

ക്ഷേത്രത്തിലേയ്ക്ക് നൽകാൻ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി അടക്കം മോഷ്ടിച്ചു. ഹോട്ടലിൽ നിന്നും വൈദ്യുതി ചാർജ് അടയ്ക്കാൻ സൂക്ഷിച്ചിരുന്ന 7000 രൂപ മോഷണം പോയി. കഴിഞ്ഞ...

കുടകില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് തോട്ടത്തോട് ചേര്‍ന്ന താമസസ്ഥലത്ത്

കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ കുടകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂർ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്.ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ...

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം പൂനയിൽ

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു.ആശിർവ്വാദ് സിനിമാസിൻ്റെ...

സംഭവം അദ്ധ്യായം ഒന്ന് ടൈറ്റിൽ പ്രകാശനം ചെയ്തു

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നമിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ്സംഭവം അദ്ധ്യായം ഒന്ന്.നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ...