പഹല്‍ഗാം ഭീകരാക്രമണം; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അറിയിപ്പ് കൈമാറി

പഹല്‍ഗ്രാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാകിസ്താന്റെ ഉന്നത നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി. പേഴ്‌സണ നോണ്‍ ഗ്രാറ്റ നോട്ട് കൈമാറി. പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്ന ഔദ്യോഗിക അറിയിപ്പാണ് ഇത്.അതേസമയം, ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുല്‍ഗാമില്‍ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പാകിസ്താനമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികള്‍ക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയില്‍ തീരുമാനം ഉടന്‍ ഉണ്ടാകും

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...