ആദർശിന് ഇനി കുടുംബ ക്ഷേത്രത്തിൻ്റെ കരം അടയ്ക്കാം

നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുള്ള തന്റെ കുടുംബക്ഷേത്രമായ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതിൻ്റെ ഭാഗമായി ക്ഷേത്രവസ്തുവിൻ്റെ കരം അടയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ആറ്റിങ്ങൽ കരിച്ചൽ സ്വദേശി ആദർശ്. പല തലമുറകൾ കൈകാര്യം ചെയ്തു വന്ന ക്ഷേത്ര വസ്തുവിന്റെ രേഖകൾ കൈമോശം വന്നതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ റവന്യൂ വകുപ്പ് നടപടികൾ സ്വീകരിച്ചുവരികയായിരുന്നു.

കാലപ്പഴക്കം മൂലം പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ സ്വീകരിക്കേണ്ടത് ആവശ്യമായതിനാൽ ഇക്കാര്യം അദാലത്തിൽ മന്ത്രി വി ശിവൻകുട്ടിയ്ക്കു മുന്നിൽ ആദർശ് അവതരിപ്പിച്ചു. ആദർശിൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസിൽ നിന്നും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവനവഞ്ചേരി വില്ലേജിൽ സർവ്വെ 1454 ൽപ്പെട്ട 18.00 സെൻ്റ് വസ്തു തുമ്പിക്കോട്ടുകോണം മാടൻനട ദേവിക്ഷേത്രത്തിൻ്റെ പേരിൽ കരമൊടുക്കി നൽകുന്നതിനുള്ള അനുമതി മന്ത്രി വേദിയിൽ വച്ചു തന്നെ ഉത്തരവാക്കി നൽകി. അവനവഞ്ചേരി വില്ലേജാഫീസിൽ കരമടയ്ക്കുന്നതിനുള്ള ഉത്തരവാണ് ആദശിന് ലഭിച്ചത്.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...