ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്‌ എഡിജിപി എം ആര്‍ അജിത്കുമാര്‍

ആര്‍ എസ് എസ് നേതാവുമായി എഡിജിപിയുടെ കൂടിക്കാഴ്ച വിവാദമാകുന്നു. കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്‌ എഡിജിപി എം ആര്‍ അജിത്കുമാര്‍.

കൂടെ പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍ എസ് എസ് ക്യാമ്പിനിടെയായിരുന്നു ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. 2023 മെയിലാണ് കൂടിക്കാഴ്ച നടന്നത്. ആര്‍ എസ് എസ് നേതാവിന്റെ കാറിലാണ് എഡിജിപി കൂടിക്കാഴ്ച്ചക്കായി എത്തിയതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി അജിത് കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു.തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവര്‍ത്തിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടിക്കാഴ്ച്ച അന്വേഷിക്കും.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...