ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ ഔസേപ്പിൻ്റെ ഒസ്യത്ത് ടീസർ പുറത്തുവിട്ടു

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ.നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർപുറത്തുവിട്ടു.മാർച്ച് ഏഴിന് പ്രദർശന ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ശബ്ദിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാതെ നിരവധി ഷോട്ടുകൾ മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഒരുപക്ഷെ മലയാള സിനിമയിൽ തികച്ചും പുതുമയായ ഒരനുഭവമായിരിക്കും ഈ ചിത്രത്തിൻ്റെ ടീസർസംഭാഷണങ്ങളൊന്നുമില്ലെങ്കിലും, പ്രേക്ഷകർക്ക്, ഏറെ ഉദ്വേഗവും , കൗതുകവു മൊക്കെ നൽകി ചിത്രത്തിൻ്റെ പൊതുവായ സ്വഭാവം കാട്ടിത്തരുന്നു.ഒരു കുട്ടംബത്തിൻ്റെ നാലുചുവരുകൾക്കുള്ളിൽ ചാരം മൂടിക്കിടക്കുന്ന കനലിൻ്റെ മനസ്സുമായി ജീവിക്കുന്ന ഏതാനും മനുഷ്യർ. അവരുടെ മനസ്സ് മുറിവേറ്റതെന്തിന്?ഏറെ ആകാംക്ഷയോടെ തന്നെ ഇതിനുത്തരം കണ്ടെത്തുകയാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വിജയരാഘവനു പുറമേ ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ലെന, , കനികുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കഷ്ണ , സജാദ് ബൈറ്റ്, നോർഡി പൂഞ്ഞാർ, ശീരാഗ്, ചാരുചന്ദന , എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.സംഗീതം. സുമേഷ് പരമേശ്വർ.ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ’എഡിറ്റിംഗ്-ബി.അജിത് കുമാർ.പ്രൊഡക്ഷൻ ഡിസൈനർ – അർക്കൻ.എസ്. കർമ്മമേക്കപ്പ് – നരസിംഹസ്വാമികോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്. &സുശീൽ തോമസ്.ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർപ്രൊഡക്ഷൻ കൺട്രോളർ – സിൻ ജോ ഒറ്റത്തൈക്കൽ.കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.ഫ്രോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി

Leave a Reply

spot_img

Related articles

പരീക്ഷാ ഹാളിൽ കോപ്പിയടിച്ചതിനെച്ചൊല്ലി തർക്കം; ബിഹാറിൽ പത്താം ക്ലാസുകാരനെ വെടിവച്ചു കൊന്നു

വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു...

കുഞ്ഞിന് ജന്മം നല്‍കിയതിന് ദുബായ് കോടീശ്വരൻ ഭാര്യക്ക് നല്‍കിയത് 33 കോടി രൂപ! വാങ്ങിയത് ആഡംബര ബംഗ്ലാവും

രണ്ടാമത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിന് ദുബായിലെ ഒരു വീട്ടമ്മയ്ക്ക് ഭര്‍ത്താവ് നല്‍കിയ പണത്തിന്റെ കണക്ക് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം...

രഞ്ജി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി...

ഗുണ കേവ് സെറ്റ് ഇട്ട മലയാളം സിനിമ ; മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്

ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങി, തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ച് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ‘മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ...