ചിത്രശലഭത്തിന്‍റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ച കൗമാരക്കാരൻ മരിച്ചു; വൈറൽ ചലഞ്ചെന്ന് സംശയം

ബ്രസീലിൽ 14കാരൻ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മിശ്രിതം സ്വയം കുത്തിവച്ചതിനെ തുടർന്ന് മരിച്ചു. അപകടകരമായ ഒരു സോഷ്യൽ മീഡിയ ചലഞ്ചുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ യുവാക്കൾ ചത്ത ചിത്രശലഭങ്ങളെ സ്വയം കുത്തിവയ്ക്കുന്ന ഒരു വൈറൽ സോഷ്യൽ മീഡിയ ട്രെൻഡ് പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.14 വയസ്സുള്ള ഡേവി ന്യൂനെസ് മൊറേര എന്ന കുട്ടിയാണ് ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളുമായി വെള്ളം കലർത്തി ആ മിശ്രിതം കാലിൽ കുത്തിവച്ചത്. കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായി കൗമാരക്കാരൻ ആദ്യം പിതാവിനോട് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഛർദ്ദിക്കുകയും മുടന്ത് അനുഭവപ്പെടുകയും ചെയ്ത കുട്ടിയുടെ നില വഷളായി. പിന്നീട് പ്ലാനാൾട്ടോയിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കുട്ടി മാതാപിതാക്കളോട് പറയുന്നത്. ഡേവിയുടെ തലയിണയ്ക്കടിയിൽ ഒളിപ്പിച്ച ഒരു സിറിഞ്ചും പിതാവ് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...