വനിതാ കായികയിനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ (transgender) പെണ്‍കുട്ടികളെ വിലക്കി യുഎസിലെ നാഷണല്‍ കൊളീജിയറ്റ് അത്ലറ്റിക്സ് അസോസിയേഷന്‍ (എന്‍സിഎഎ). വ്യാഴാഴ്ചയോടെ ഉത്തരവ് പ്രാബല്യത്തില്‍ വരികയായിരുന്നു. വനിതാ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒഴിവാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒച്ചുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ലിംഗനീതി ഉറപ്പാക്കുന്ന നടപടിയാണിതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ലിംഗന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണിതെന്ന് വിമര്‍ശകര്‍ പറഞ്ഞു.“ജനന സമയത്ത് ആണ്‍കുട്ടി എന്ന് രേഖപ്പെടുത്തിയ ഒരാള്‍ക്ക് പിന്നീട് വനിതാ കായികയിനങ്ങളില്‍ മത്സരിക്കാന്‍ സാധിക്കില്ല,” എന്ന് പുതിയ നയത്തില്‍ പറയുന്നു. നേരത്തെ ടെസ്റ്റോസ്റ്റിറോണ്‍ പരിധി പാലിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ എന്‍സിഎഎ അനുമതി നല്‍കിയിരുന്നു.