അഗ്നിവീർവായു മ്യുസിഷ്യൻ തസ്തിക

അഗ്നിവീർവായു മ്യുസിഷ്യൻ തസ്തികയിലേക്ക് ഇന്ത്യൻ വായു സേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളിൽനിന്നും പുരുഷന്മാരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

2024 ജൂലൈ മൂന്നുമുതൽ 12 വരെ ഉത്തർപ്രദേശിലെ കാൺപുർ എയർഫോഴ്‌സ് സ്‌റ്റേഷൻ, കർണാടകയിലെ ബംഗളുരു കബൺ റോഡ് എന്നിവിടങ്ങളിൽ വച്ചാണ് റിക്രൂട്ടമെന്റ് റാലി.  

സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്‌നെസ് ടെസ്റ്റ് 1,2, അഡാപ്റ്റബിലിറ്റി 2, മെഡിക്കൽ അപ്പോയിന്റ്‌മെന്റ്‌സ് എന്നിവയാണ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ളത്.

പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ, സംഗീത ഉപകരണങ്ങളിലെ മികവും പരിചയവുമാണ് യോഗ്യത.

https://agnipathvayu.cdac.in. എന്ന വൈബ്‌സൈറ്റിലൂടെ മേയ് 22 മുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ 2024 ജൂൺ അഞ്ച് രാത്രി 11.00 മണിവരെയുണ്ടാകും.

രജിസ്റ്റർ ചെയ്തശേഷം പ്രൊവിഷണൽ അഡ്മിറ്റ് കാർഡ് ലഭിച്ച ഉദ്യോഗാർഥികളെ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയിൽ അനുവദിക്കൂ.

നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളേ പ്രൊവിഷണൽ കാർഡിൽ പറയുന്ന തീയതിയിലും സമയത്തിലും വേദിയിലും റിപ്പോർട്ട് ചെയ്യേണ്ടതുള്ളു.

മുൻഗണനാടിസ്ഥാനത്തിൽ രണ്ടു റിക്രൂട്ട്‌മെന്റ് റാലി വേദികൾ ഉദ്യോഗാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷന്റെ സമയത്തു തെരഞ്ഞെടുക്കണം.

ജനനത്തീയതി: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും(രണ്ടുതിയതികളും ഉൾപ്പെടെ) മധ്യേ ജനിച്ചവരാകണം ഉദ്യോഗാർഥികൾ.

അവിവാഹിതരായ ഉദ്യോഗാർഥികൾ (പുരുഷനും സ്ത്രീയും) മാത്രമേ റിക്രൂട്ട്‌മെന്റിന് അർഹരാകൂ.

അഗ്നിവീർ സേവന കാലാവധിയായ നാലുവർഷത്തിനിടയ്ക്കു വിവാഹിതരാകില്ല എന്ന സത്യവാങ്മൂലം  നൽകണം.   

വിശദവിവരങ്ങൾക്ക്:

https://agnipathvayu.cdac.in/A-V/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...