ഇ എസ്‌ ഐ ശമ്പളപരിധി 30,000 രൂപയാക്കാൻ ധാരണ; സ്വകാര്യ ആശുപത്രിയിലേക്കും റഫർ ചെയ്യാൻ തീരുമാനം

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ എസ് ഐ) പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കുന്ന വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിൽ. കഴിഞ്ഞ എട്ടു വർഷമായി 21,000 രൂപയുടെ ശമ്പളപരിധിയിൽ മാറ്റംവരുത്താത്തതിനാൽ ഒരു കോടിയോളം തൊഴിലാളികളാണ് സൗജന്യചികിത്സാ ആനുകൂല്യങ്ങളിൽനിന്ന് പുറത്തായത്.പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് പച്ചക്കൊടി ലഭിച്ചാലുടൻ വർധന നടപ്പാക്കാനൊരുങ്ങുകയാണ് തൊഴിൽ മന്ത്രാലയവും ഇ എസ്‌ ഐ കോർപ്പറേഷനും.

ജൂണിൽ ഷിംലയിൽ നടന്ന ഇ എസ് ഐ കോർപ്പറേഷൻ യോഗത്തിൻ്റെ അജൻഡയിൽ ശമ്പളപരിധി വർധന ഉൾപ്പെടുത്താത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തിയറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാമെന്ന് ഇ എസ് ഐ കോർപ്പറേഷൻ ചെയർമാൻകൂടിയായ തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകി.പരിധി 42,000 രൂപയെങ്കിലുമാക്കണമെന്ന് ബി എം എസ് ഉൾപ്പെടെയുള്ള തൊഴിലാളിസംഘടനകൾ ആവശ്യപ്പെട്ടെങ്കിലും തൊഴിലുടമകളുടെ എതിർപ്പുകൂടി കണക്കിലെടുത്ത് 30,000 രൂപയാക്കാൻ ധാരണയായി.ഇ എസ് ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കിൽ മികച്ച സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ തീരുമാനമായി. സർക്കാർ ആശുപത്രികളിലേക്കുമാത്രമേ റഫർ ചെയ്യാവൂ എന്ന നിർദേശത്തിനെതിരേ തൊഴിലാളിസംഘടനകൾ രംഗത്തെത്തിയിരുന്നു. ഇ എസ് ഐ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ഉപകരണങ്ങൾ ലഭ്യമാക്കുകയുംചെയ്യുംവരെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർചെയ്യും. രാജ്യത്ത് 159 ഇ എസ് ഐ ആശുപത്രികളാണുള്ളത്. ഇതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടും നടത്തുന്നു.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...