‘കൃഷിമന്ത്രി പ്രസാദ് വെറും ഉദ്ഘാടകൻ മാത്രം, ജില്ലയിലെ ഒരു വിഷയത്തിലും ഇടപെടില്ല’: CPIM ആലപ്പുഴ സമ്മേളനത്തിൽ വിമർശനം

CPIM ആലപ്പുഴ ഏരിയ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. CPIM ആലപ്പുഴ ഏരിയ കമ്മിറ്റിയിൽ കച്ചവട താല്പര്യമുള്ളവരും മാഫിയ ബന്ധമുള്ളവരും. മെറിറ്റ് ഉള്ളവരെ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചു വിട്ടു പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായെന്നും വിമർശനം.ലഹരി കടത്ത് ആരോപണ വിധേയനായ മുൻ ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നു. അമിത ന്യൂനപക്ഷ പ്രീണനം പാർട്ടി പാരമ്പര്യ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കി. പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ പോലും വിളിക്കാൻ പറ്റാത്ത സ്ഥിതിയെന്നും വിലയിരുത്തൽ.പൊലീസ് കള്ള കേസുകൾ ഉണ്ടാക്കുന്നു. സിപിഐ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനം. കൃഷിമന്ത്രി പി പ്രസാദ് വെറും ഉദ്ഘാടകൻ മാത്രം. ജില്ലയിലെ ഒരു വിഷയത്തിലും ഇടപെടില്ല. വള്ളംകളി നടത്തിയത് മാധ്യമങ്ങൾ ഏറ്റെടുത്ത ശേഷം. ആലപ്പുഴ നഗരസഭാ ഭരണം കുത്തഴിഞ്ഞു. ബിസിനസുകാരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആക്കരുത് എന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു

Leave a Reply

spot_img

Related articles

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത്...

ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു

തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു.തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ

വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ.മഹാരാഷ്ട്ര സ്വദേശി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെയാണ് പിടിയിലായത്.അതിരപ്പിള്ളി വനമേഖലയിൽ ജോജു ജോസഫ് നായകനായ സിനിമയുടെ...

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...