മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി

കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി.അർജുൻ രാധാകൃഷ്ണന് കേരളത്തിൻ്റെ ചാർജ്ജൂലൈ 7-ാം തീയതിയാണ് കേരളത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

കേരളത്തിൽ പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമായി ആർ.ജി.പി.ആർ.എസ് ദേശീയ സെക്രട്ടറി അർജുൻ രാധാകൃഷ്ണനെ സംസ്ഥാനത്തിന്റെ പ്രത്യേക ഇൻ-ചാർജ് ആയി നിയമിച്ചു.നിലവിൽ ആർ.ജി.പി.ആർ.എസ് കേരള സംസ്ഥാന ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷൻ ഡോ. സുനിൽ പൻവർ അർജുൻ രാധാകൃഷ്ണന് പുതിയ ചുമതല നൽകി ഉത്തരവിറക്കിയത്.ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ സമരത്തിലൂടെ ലക്ഷ്യമിടുന്നത്.സമരപരിപാടികൾ പൂർണ്ണമായും അച്ചടക്കത്തോടെ, സമാധാനപരമായ ഗാന്ധിയൻ മാർഗ്ഗത്തിലൂടെയായിരിക്കണം സംഘടിപ്പിക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...