ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും

ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ്അജു വർഗീസും, ജാഫർ ഇടുക്കിയും.മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ഭഗവതിപുരം, ഹലോ ദുബായ് ക്കാരൻ. മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടൻ്റെ ഷിനി ഗാമി എന്നി ചിത്രങ്ങൾക്കു ശേഷം മഞ്ചാടി ക്രിയേഷൻസ് നിർമ്മിക്കുന്ന ആറാമതു ചിത്രമാണിത്. നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.’അസാധാരണമായ ഒരു ക്രൈം ത്രില്ലറിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അജയ് ഷാജി അവതരിപ്പിക്കുന്നത്.എഡിറ്റിംഗിലും ആഡ് ഫിലിമുകളിലും പ്രവർത്തിച്ചു കൊണ്ടാണ് അജയ് ഷാജി മുഖ്യധാരാ സിനിമയിലേക്ക് കടന്നു വരുന്നത്.ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.അജു വർഗീസും, ജാഫർ ഇടുക്കിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, താര പ്രുതുമുഖം) ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുതിരക്കഥ – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ.ഗാനങ്ങൾ – പ്രശാന്ത് വിശ്വനാഥൻസംഗീതം. മിനി ബോയ്.ഛായാഗ്രഹണം – പ്രമോദ്.കെ. പിള്ളഎഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.കലാസംവിധാനം – കോയാസ്കോസ്റ്റ്യും – ഡിസൈൻ-ഫെമിന ജബ്ബാർ.മേക്കപ്പ്- നരസിംഹസ്വാമി.നിശ്ചല ഛായാഗ്രഹണം – അനിൽ വന്ദന ‘ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീംസ്റ്റുഡിയോ ചലച്ചിത്രം.ചീഫ്’ അസ്സോസ്സിയേറ്റ് ഡയറക്ടർ -. ജയേന്ദ്ര ശർമ്മ.പ്രൊജക്റ്റ് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പി.സി. മുഹമ്മദ് ,പിആർഒ വാഴൂർ ജോസ് പത്തു മുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്..

Leave a Reply

spot_img

Related articles

സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനും ആയ കെ ഭാഗ്യരാജ് അന്തരിച്ചു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 73 വയസായിരുന്നു.തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു.1983...

മല്ലികാ സുകുമാരൻ’അമ്മ’യിൽ നിന്ന് രാജി വെച്ചു

നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച 'അമ്മ' മുൻ അധ്യക്ഷ ശ്വേതാ...

അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം; നടി അൻസിബ

അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് നടി അൻസിബ.ഡബ്ല്യുസിസി അംഗങ്ങൾ അടക്കം പിരിഞ്ഞുപോയ സ്ത്രീകളെ തിരിച്ചു കൊണ്ട് വരണം എന്നും അൻസിബ പ്രതികരിച്ചു.അംഗങ്ങളെ...

IFFK കൊച്ചിയിലേക്ക് മാറ്റുമെന്ന് ആശങ്ക; തലസ്ഥാനത്ത് വൻ പ്രതിഷേധം

മൂന്ന് പതിറ്റാണ്ടായി തിരുവനന്തപുരത്തിന്റെ സാംസ്കാരിക മുഖമായിരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കൊച്ചിയിലേക്ക് മാറ്റാൻ സർക്കാർ ഒരുങ്ങുന്നതായി സൂചന.മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച...