തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി ഗ്രീഷ്‌മയെയാണ് പത്തനംതിട്ട പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വ്യാജ ഹാൾ ടിക്കറ്റ് തയാറാക്കിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. വിദ്യാർഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ ഗ്രീഷ്‌മയെ ഏൽപ്പിച്ചിരുന്നു. എന്നാൽ വെബ്സൈറ്റിൽ കയറി അപേക്ഷിക്കാൻ ഇവർ മറന്നുപോയി. ഇതിനാൽ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്‌മയുടെ മൊഴി. ഗ്രീഷ്‌മ ജോലിക്കെത്തിയിട്ട് നാലു മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് സ്‌ഥാപന ഉടമ പറഞ്ഞു. സംഭവത്തിൽ വിദ്യാർഥിക്കെതിരെയും കേസെടുത്തു.