സംവിധായകർ പ്രതിയായ ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു

സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സമീർ താഹിർ അറസ്റ്റിൽ. ചോദ്യം ചെയ്യൽ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 2 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് സമീർ താഹിറിനെ വിട്ടയച്ചത്. ഏഴ് വർഷം മുൻപ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് ആണിത്. അഷ്‌റഫ് ഹംസ മാത്രമായിരുന്നു ഫ്ലാറ്റിൽ രാവിലെ ഏഴ് മണിയോടുകൂടി എത്തിയത്. അതിന് ശേഷമായിരുന്നു ഖാലിദ് റഹ്‌മാൻ എത്തുന്നത്. ഇരുവരും ഫ്ലാറ്റിൽ ലഹരി എത്തിച്ചത് അറിഞ്ഞിട്ടില്ലെന്നും സമീർ താഹിർ മൊഴി നൽകി.ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കൊച്ചി കച്ചേരിപ്പടിയിലെ എക്‌സൈസിന്റെ ഓഫിസിലേക്ക് സംവിധായകനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. ലഹരി ഉപയോഗിക്കാൻ ഇടം നൽകിയെന്ന പേരിലാണ് വിശദമായ അന്വേഷണം നടത്തുവാൻ എക്സൈസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യലിനായി എത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച സമീർ താഹിറിനെ വിളിച്ചുവരുത്തിയത്.കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും ചോദ്യം ചെയ്യലിനായി സമീർ താഹിറിനെ വിളിച്ചുവരുത്താനാണ് നീക്കം.സമീർ ലഹരി ഉപയോഗിച്ചില്ല എന്നാണ് മൊഴി. ആവശ്യമെങ്കിൽ സംവിധായകരെ ഇനിയും വിളിപ്പിക്കും. ഫ്ലാറ്റിലേക്ക് ലഹരി എത്തിച്ച ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചാമൻ കാക്കനാട് താമസിക്കുന്ന ആളാണ് ഇയാൾ കൊച്ചി സ്വദേശിയല്ലെന്നും എക്സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എം.എഫ്. സുരേഷ് പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...