വർഷങ്ങൾക്ക് ശേഷം യുകെയിൽ പൂവിട്ടിരിക്കുകയാണ് ഈ അന്യഗ്രഹ ചെടി
ഏറെ കാലങ്ങൾ എടുത്ത് പൂക്കുന്നതും അപൂർവങ്ങളിൽ അപൂർവമായ സ്ഥലങ്ങളിൽ മാത്രം ഉണ്ടാകുന്നതും ആയ പൂവ് ആണല്ലേ നീലക്കുറിഞ്ഞി?
ഭംഗികൊണ്ടും രൂപംകൊണ്ടും ആളുകൾക്ക് ഏറെ പ്രീയങ്കരിയാണ് നീലക്കുറിഞ്ഞി.
എന്നാൽ ഈ ചെടി പൂത്തത് നമ്മുടെ കേരളത്തിൽ ഒന്നും അല്ല കേട്ടോ?
ബ്രിട്ടനിലെ ബർമിങ്ങാം ബൊട്ടാണിക്കൽ ഗാർഡൻസിലാണ് പുയ ചെടി ഇപ്പോൾ പുഷ്പിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം വളരെ അപൂർവമായി മാത്രമാണ് ഈ ചെടി പുഷ്പിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ പത്തുവർഷത്തിലേറെ സമയമെടുത്താണ് ഇവ പുഷ്പിക്കുന്നത് എന്നാണ് അറിയപ്പെടുന്നത്.
രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി ‘അന്യഗ്രഹ ചെടി’യെന്നും അറിയപ്പെടാറുണ്ട്.
ചിലെയിൽ ഹമ്മിങ്‌ബേഡ് പക്ഷികളാണ് ഈ ചെടിയിൽ പരാഗണം നടത്തുന്നത്.
പ്രധാനമായും അലങ്കാര ആവശ്യങ്ങൾക്കായാണ് ഈ ചെടി ഉപയോഗിക്കുന്നത്.
അധികനാളുകളൊന്നും നമുക്ക് വേണ്ടി ഈ പൂവ് കാത്തിരിക്കുകയില്ല.
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊഴിഞ്ഞു പോകും.
അതിനാൽ തന്നെ ഇതു കാണേണ്ടവർ പെട്ടെന്നു തന്നെ വന്നു കാണണമെന്നും ഉദ്യാന അധികൃതർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്.