ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണിക്കെതിരെ ആരോപണവുമായി ദല്ലാൾ ടി.പി നന്ദകുമാർ.
അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു .
കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിയതായിട്ടാണ് നന്ദകുമാർ പറയുന്നത് .
എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത് .
താന്‍ ആവശ്യപ്പെട്ടയാളെ നിയമിച്ചില്ല .
താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ നൽകിയെന്നും നന്ദകുമാർ പറഞ്ഞു .
ഏറെ പണിപ്പെട്ടാണു പണം തിരികെ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു .
ഗഡുക്കളായിട്ടാണ് പണം തിരിച്ചുനല്‍കിയത്.
ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് അനിൽ ആന്റണി തന്റെ കയ്യിൽ നിന്ന് പണ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു.
ആരോപണം നിഷേധിച്ചാല്‍ പരസ്യ സംവാദത്തിന് തയാറാണെന്നും നന്ദകുമാര്‍ പറഞ്ഞു.