കണ്ണൂർ കോർപ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ടുണ്ടെന്ന് ആരോപണം

കണ്ണൂർ കോർപ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ടുണ്ടെന്ന് ആരോപണം.കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സൗത്ത് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാർഥി വിജിനക്കെതിരെയാണ് യുഡിഎഫ് നേതൃത്വം പരാതിയുമായി രംഗത്തെത്തിയത്.വിജിനയ്ക്ക് എളയാവൂർ സൗത്ത് ഡിവിഷനിലെ വോട്ടർ പട്ടികയിലും കൂടാതെ പായം പഞ്ചായത്തിലെ ഒമ്ബതാം വാർഡിലെ വോട്ടർ പട്ടികയിലും പേരുണ്ടെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പരാതി നല്‍കി. വിജിനയെ അടിയന്തരമായി അയോഗ്യയാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് ജില്ലാ കളക്ടർക്ക് നേരിട്ടും പരാതി സമർപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ പരാതിയില്‍ ശക്തമായ നടപടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.അതേസമയം, ഇരട്ട വോട്ട് ആരോപണം ഉയർന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി വിജിന വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ച പിഴവാണെന്നുമാണ് സ്ഥാനാർഥിയുടെ നിലപാട്. യുഡിഎഫ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ കളക്ടറുടെയും തുടർ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

Leave a Reply

spot_img

Related articles

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...

ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 19ന്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 52,000 രൂപ...

ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യം: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ്

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ...