മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണം തേടി ബോംബെ ഹൈക്കോടതി.
തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നോട്ടീസ് നല്‍കി. വഞ്ചിത് ബഹുജന്‍ അഘാഡി നേതാവും അഭിഭാഷകനുമായ പ്രകാശ് അംബേദ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി.
വൈകിട്ട് 6 മണിക്ക് ശേഷം കനത്ത പോളിങ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ഔദ്യോഗിക പോളിംഗ് സമയത്തിന് ശേഷവും അനുപാതികമായി ഉയര്‍ന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയതില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.