ഇന്ന് പ്രധാനമായും ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ക്ഷീണം. ഈ ക്ഷീണം വരാൻ പലതായിരിക്കും കാരണങ്ങൾ. അമിതമായ ചൂട് കാലാവസ്ഥ മൂലവും ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാതിരിക്കുന്നതിലൂടെയും ക്ഷീണം തോന്നിയെന്ന് വരാം.
എന്നാൽ, ഈ ക്ഷീണം മാറ്റി ഉന്മേഷവും ഊർജ്ജവും ലഭിക്കാനായി ഈ പാനീയങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാലോ? അവ ഏതൊക്കെയെന്ന് നോക്കാം.
ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.
തണ്ണിമത്തന്‍ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.
നാരങ്ങാ വെള്ളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്ഷീണം അകറ്റാനും ഉന്മേഷവും ഊർജ്ജവും ലഭിക്കാനും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂടാനും സഹായിക്കും.
ഇളനീരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന് വേണ്ട ഉന്മേഷവും ഊർജ്ജവും ലഭിക്കാനും ഇളനീര് കുടിക്കുന്നത് നല്ലതാണ്.
വെള്ളരിക്കാ ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ വെള്ളരിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എന്‍ര്‍ജി ലഭിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.