അടച്ചിട്ട വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം സിസി ടിവിയുടെ സഹായത്തോടെ തടഞ്ഞു

കണ്ണൂർ പാനൂരിൽ പ്രവാസിയുടെ അടച്ചിട്ട വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം സിസി ടിവിയുടെ സഹായത്തോടെ തടഞ്ഞു.

ഗള്‍ഫിലുള്ള വീട്ടുടമസ്ഥന്റെ ഫോണില്‍ പതിഞ്ഞ സി.സി.ടി.വി. ദൃശ്യങ്ങളാണ് തടയിടാന്‍ സഹായിച്ചത്.

അടച്ചിട്ടിരുന്ന സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ സുനില്‍കുമാറിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. തൊട്ടടുത്ത് താമസിക്കുന്നത് പി.ആര്‍. കുറുപ്പ് സ്മാരക സഹകരണ ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ.രവീന്ദ്രനാണ്.

രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ഗള്‍ഫിലുള്ള വീട്ടുടമസ്ഥന്‍ സുനില്‍കുമാറിന്റെ ഫോണ്‍സന്ദേശം ലഭിക്കുന്നത്. ഉടനെ ഡോക്ടര്‍ ടോര്‍ച്ചടിച്ച് പരിശോധിക്കുമ്പോഴേക്കും രണ്ടംഗസംഘം ഓടിരക്ഷപ്പെട്ടിരുന്നു. വീടിന്റെ പിന്‍ഭാഗത്തുള്ള പൂട്ട് പൊളിച്ച നിലയിലാണുള്ളത്.

വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റ് അടച്ചിട്ട നിലയില്‍ത്തന്നെയാണ്. ഒരാള്‍ ടീഷര്‍ട്ടും പാന്റ്സും ധരിച്ച് മുഖം ടവല്‍കൊണ്ട് മറച്ച നിലയിലാണ് സിസി ടി.വി. ദൃശ്യങ്ങളിലുള്ളത്ഗള്‍ഫിലുള്ള സുനില്‍കുമാറും ഭാര്യ ജിഷയും ഏതാനും മാസംമുന്‍പാണ് നാട്ടില്‍ വന്നത്. നേരത്തേയും വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. കൊളവല്ലൂര്‍ പോലീസ് സ്ഥലത്തെത്തി.കമ്പിപ്പാര സമീപത്ത് കണ്ടെത്തി.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...