തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട് പൊക്കുന്നിൽ തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ആദ്യ കുഞ്ഞും മരിച്ചിരുന്നു. 2023ൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് 14 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. രണ്ടു മരണങ്ങളും നടന്നത് നിസാറിന്റെ ഭാര്യ വീട്ടിൽ വെച്ചാണ്.നിസാറിന്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇബാദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കിട്ടുന്ന മുറയ്ക്ക് തുടർ നിയമ നടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം.2 കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽ വച്ചു തന്നെയാണെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും നിസാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.തിങ്കളാഴ്ച രാത്രിയാണ് രണ്ടാമത്തെ കുട്ടി മരിക്കുന്നത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയം നഗരമധ്യത്തിൽ ലോഡ്ജിൽ കൊല്ലാട് സ്വദേശി മരിച്ച നിലയിൽ

കോട്ടയം നഗരമധ്യത്തിൽ ലോഡ്ജിൽ കൊല്ലാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിംങ് ജോലിക്കാരനായ റെജി എബ്രഹാമിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്നു ദിവസത്തോളം...

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ്; മുഖ്യ പ്രതിയെ തേടി ഇഡി സിംഗപ്പൂരിലേക്ക്

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മുസ്തഫ കമാലിനെ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിംഗപ്പൂരിലേക്ക്. സിംഗപ്പൂര്‍ പൗരനായ മുസ്തഫ കമാലാണ് തട്ടിപ്പ് സംഘത്തെ...

കീം 2025ന് അപേക്ഷ ക്ഷണിച്ചു

2025 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ 'KEAM 2025 Online Application' എന്ന...

കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ യുവതിക്കും കുഞ്ഞിനും പരിക്ക്

കോഴിക്കോട് കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ യുവതിക്കും കുഞ്ഞിനും പരിക്ക്.കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്....