പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയുടെ നാല് പവൻ്റെ മാല പൊട്ടിച്ചെടുത്തു

പുലർച്ചെ പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയുടെ നാല് പവൻ്റെ സ്വർണമാല മോഷ്ടാക്കൾ പൊ ട്ടിച്ചെടുത്തു. ഏറ്റുമാനൂർ ചെറുവാണ്ടൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് നടന്നു പോകുകയായിരുന്ന ചെറുവാണ്ടൂർ എട്ടുപറയിൽ ഗ്രേസി ജോസഫി(69)ന്റെ മാലയാണ് കാറിൽ എത്തിയ സംഘം പൊട്ടിച്ചെടുത്തത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധു ലിസിയുടെ സ്വർണാഭരണങ്ങൾ കവരാനും മോഷ്ടാക്കൾ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ 6.15-നാണ് സംഭവം. നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ സമീപം കാർ നിർത്തിയ ശേഷം ഗ്രേ
സിയോട് വഴിചോദിച്ച മോഷ്ടാക്കൾ മാല പൊട്ടിച്ചു കാറിൽ കയറി രക്ഷപ്പെട്ടു. മാല പൊട്ടിക്കുന്നതിനിട യിൽ ഗ്രേസിയുടെയും ലിസിയുടെയും കഴുത്തിൽ മുറിവും പറ്റിയിട്ടുണ്ട്. ലിസിയുടെ മുഖത്തിനും പരിക്കുണ്ട്.

ഗ്രേസിയും ലിസിയും രാവിലെ പള്ളിയിൽ പോകുന്നത് പതിവാണ്. ഇത് മനസ്സിലാക്കിയവരാണ് മാല കവർന്നത് എന്നാണ് സംശയം. കനത്ത മഞ്ഞും മോഷ്ടാക്കൾക്ക് സഹായകമായി. വിവരം അറിഞ്ഞയുടൻ ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...