കൊച്ചിക്കു സമീപം മറ്റൊരു കപ്പലിൽ കൂടി തീപിടിത്തം; ജീവനക്കാർ തീയണച്ചു

അറബിക്കടലിൽ കൊച്ചിക്കു സമീപം മറ്റൊരു കപ്പലിൽ കൂടി തീപിടിത്തം. ജീവനക്കാർ തന്നെ തീയണച്ചു. എംവി ഇൻ്റർഏഷ്യ ടെനസിറ്റി എന്ന സിംഗപ്പൂർ ചരക്കുകപ്പലിൽ തീ കണ്ടതായി ജീവനക്കാർ തീരരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. മലേഷ്യയിലെ കീലാങ് തുറമുഖത്തു നിന്നു മുംബൈയിലെ നവ്ഷേവാ തുറമുഖത്തേക്ക് 1837 കണ്ടെയ്നറുകളുമായാണു കപ്പൽ സഞ്ചരിച്ചിരുന്നത്.ലെഡ് ബാറ്ററികളുൾപ്പെടെ കപ്പലിലുണ്ട്. അപായസന്ദേശം ലഭിക്കുമ്പോൾ കൊച്ചി തുറമുഖത്തു നിന്ന് 34 നോട്ടിക്കൽ മൈൽ (63 കിലോമീറ്റർ) അകലെയായിരുന്നു കപ്പൽ. കോസ്റ്റ്ഗാർഡ് യാനം എസിജിഎസ് സചേത്, കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനം എന്നിവ വൈകാതെ സംഭവസ്ഥലത്തേക്കു തിരിച്ചു.ഇതിനു പിന്നാലെ തീ ജീവനക്കാർതന്നെ കെടുത്തിയതായും സഹായം വേണ്ടെന്നും കപ്പലിൽ നിന്ന് അറിയിപ്പു ലഭിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...