പാടത്ത് പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ തണുപ്പ് സഹിക്കാനാവാതെ കുഴഞ്ഞു വീണു

തണുപ്പ് സഹിക്കാനാവാതെ പാടത്ത് വെള്ളത്തിൽ പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ കുഴഞ്ഞുവീണു. കടുത്തുരുത്തി വാലാച്ചിറയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലാണ് സംഭവം.പാടത്ത് കഴുത്തറ്റം വെള്ളത്തിൽ പുല്ലുവെട്ടാനിറങ്ങിയ 3 തൊഴിലാളി സ്ത്രീകൾ കുഴഞ്ഞു വീഴുകയായിരുന്നു. അജി മോൾ (42), അമ്പിളി (43), സുധാ മോൾ (36) എന്നീ തൊഴിലാളികളാണ് ചികിത്സ തേടിയത്. തണുപ്പു സഹിക്കാനാകാതെ മരവിച്ചു വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. 3 ദിവസമായി കഴുത്തറ്റം വെള്ളത്തിൽ പാടത്ത് പുല്ലുവെട്ടുകയായിരുന്നു തൊഴിലാളികൾ.ഇവർ കടുത്തുരുത്തി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

spot_img

Related articles

സ്റ്റേഷനില്‍ നിന്ന് പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പ്രതിയായ പൊലീസുകാരന്‍ കേരളത്തിലെത്തിയതായി സൂചന

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം.തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി...

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന് വിജ്ഞാപനമിറക്കി കേന്ദ്ര ധന മന്ത്രാലയം.പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ്...

മാവേലിക്കരയിൽ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപ കവർന്ന കേസ്; പ്രതി തമിഴ്നാട്ടിൽ പിടിയിൽ

മാവേലിക്കര നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പച്ചക്കറിക്കട കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ്...

മാസപ്പടി കേസില്‍ പൊലീസിന് ഇ ഡി റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന.ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന വീണ സ്വന്തം...