ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഓസ്ട്രേലിയക്ക് 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഓസ്ട്രേലിയക്ക് നിർണായകമായ 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്.ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 എന്ന നിലയില്‍ തകർന്ന കംഗാരുക്കളുടെ രണ്ടാം ഇന്നിംഗ്സില്‍ അലക്സ് ക്യാരിയും മിച്ചല്‍ സ്റ്റാർക്കുമാണ് രക്ഷകരായി അവതരിച്ചത്.61 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നിലവിലെ ചാമ്ബ്യൻമാരെ 218 റണ്‍സിന്‍റെ ലീഡിലേക്ക് നയിച്ചത്. ക്യാരി 43 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്റ്റാർക്ക് 16 റണ്‍സുമായി ക്രീസിലുണ്ട്. രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഓസ്ട്രേലിയ 8 വിക്കറ്റിന് 144 എന്ന നിലയിലാണ്. 1 റണ്‍സ് നേടി ലിയോണാണ് സ്റ്റാർക്കിന് കൂട്ടായി ക്രീസിലുള്ളത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 212 ന് ഒതുക്കിയ ദക്ഷിണാഫ്രിക്ക അതിലും മോശം അവസ്ഥയിലാണ് കൂടാരം കയറിയത്. കമ്മിൻസിന്‍റെ നേതൃത്വത്തില്‍ ഓസീസ് പേസ‍ർമാർ തീമഴ പെയ്യിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 138 ല്‍ ഒതുങ്ങി. നായകൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. കമ്മിൻസ് ആറ് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിച്ചല്‍ സ്റ്റാർക്ക് 2 വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയില്‍ 45 റണ്‍സ് നേടിയ ഡേവിഡ് ബെഡിങ്ഹാമും 36 റണസ് നേടിയ നായകൻ ടെംബാ ബാവുമയും മാത്രമാണ് പിടിച്ചുനിന്നത്.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...