വൈക്കം ഫിഷ് ഫാം ഉടമ വിപിൻ നായരുടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം

വൈക്കം ഫിഷ് ഫാം ഉടമ ടിവിപുരം ചെമ്മനത്തുകര മുല്ലക്കേ രിയിൽ വിപിൻ നായരുടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം.ശരീരത്തിനുള്ളിൽ നിന്നു ചെളിയും ആറ്റിലെ വെള്ളവും പോസ്റ്റ‌്മോർട്ടത്തിൽ കണ്ടെത്തി.മൃതദേഹത്തിന്റെ കഴുത്തിലും കാലിലുമായി 10 ഇഷ്ടികകൾ കെട്ടിയിരുന്നതു സംശയമുണ്ടാക്കിയിരുന്നു.ശരീരത്തിൽ നിന്നു ലഭിച്ച ചെളിയും വെള്ളവും ഇതേ സ്ഥലത്തേതാണോ എന്നു പരിശോ ധിക്കാനായി ലാബിലേക്ക് അയ ച്ചിട്ടുണ്ട്. ശരീരത്തിൽ ബലപ്രയോഗത്തി ന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ഇഷ്‌ടികകൾ കെട്ടിയ കയർ കഴുത്തിൽ 2 പ്രാവശ്യം ചുറ്റിയെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഷെഡ്ഡിനുള്ളിലെ ബെഞ്ചിലിരുന്ന് ഇഷ്ടികകളിൽ കയർ മുറുക്കിയ ശേഷം ആറിൻ്റെ തീരത്തെത്തി അവ ശരീരത്തിൽകെട്ടി ചാടിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. ഇഷ്ടികയെടുത്ത് എഴുന്നേൽക്കുന്നതിനിടെ ബെഞ്ച് മറിഞ്ഞതാകാമെന്നും നിലത്ത് കടല വീണത് ബഞ്ചിൽ നിന്നാകാമെന്നും പോലീസ് കരുതുന്നു.എന്നാൽ ഭാര്യയും ബന്ധുക്കളും ഇത് കൊലപാതകമാണന്ന വിശ്വാസത്തിലാണ്.സാധാരണ ഉപയോഗിക്കാത്ത വഴിയിലൂടെ പൊലീസ് നായ പോയിട്ടുപോലും കാര്യമായ അന്വേഷണം നടന്നില്ലന്നും ,ആത്മഹത്യ ചെയ്യാനാണെങ്കിൽ രാസവസ്തു‌ക്കൾ അടക്കമുള്ള ഒട്ടേറെ വേറെ കാര്യങ്ങൾ ഫാമിലുണ്ടായിരുന്നു എന്നും അവർ പറയുന്നു.
ഇത്രയും ഭാരമുള്ള ഇഷ്ടികകൾ ചുമന്ന് ഒരാൾക്ക് എങ്ങനെയാണ് ആറ്റിലേക്ക് ചാടാനാകുന്നതെന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പൊലീസിന് ഇ ഡി റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന.ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന വീണ സ്വന്തം...

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...