മാസപ്പടി കേസില്‍ പൊലീസിന് ഇ ഡി റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന.ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന വീണ സ്വന്തം കൈപ്പടയിലെഴുതി എന്ന് കരുതുന്ന ഡയറിയിലെ വിവരങ്ങൾ പുറത്തുവന്നു.കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകള്‍ എന്ന് ഇ ഡി ആരോപിക്കുന്ന പണമിടപാടുകളുടെ വിവരങ്ങള്‍ ഡയറിയിലുണ്ട്. ആകെ ഡെപ്പോസിറ്റ് ഏകദേശം 73 ലക്ഷം രൂപയെന്ന് വീണയുടെ ഡയറിയില്‍ പറയുന്നു. ഫൈജാസിന് അയച്ച്‌ നല്‍കിയത് 38 ലക്ഷമെന്നും ഫൈജാസിന്റെ കണക്ക് പ്രകാരം ആകെ ചെലവ് 14 ലക്ഷത്തിലേറെയെന്നും ഡയറിയിലെ ഒരു പേജില്‍ എഴുതിയിട്ടുണ്ട്.ആകെ ഇവിടെ നിന്ന് അയച്ച തുക 85 ലക്ഷമെന്നും ഫൈജാസ് ആകെ സ്വീകരിച്ചത് 90 ലക്ഷത്തിലേറെ രൂപയെന്നും റെഡ് ബുക്കിലെ വിവരങ്ങള്‍ പറയുന്നു. പ്രതീക്ഷിക്കുന്ന ബാലന്‍സ് 76 ലക്ഷത്തിലേറെയെന്നും ചില തെളിവുകള്‍ വ്യക്തമാക്കുന്നു. ഡയറിയില്‍ പറയുന്ന ഇടപാടുകളെല്ലാം ഹവാല ഇടപാടുകളാണെന്ന് പൊലീസിന് നല്‍കിയ കത്തില്‍ ഇ ഡി ഉറപ്പിക്കുന്നുണ്ട്. ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള കേവലമുള്ള പണമിടപാടല്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

സ്റ്റേഷനില്‍ നിന്ന് പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പ്രതിയായ പൊലീസുകാരന്‍ കേരളത്തിലെത്തിയതായി സൂചന

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം.തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി...

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന് വിജ്ഞാപനമിറക്കി കേന്ദ്ര ധന മന്ത്രാലയം.പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ്...

മാവേലിക്കരയിൽ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപ കവർന്ന കേസ്; പ്രതി തമിഴ്നാട്ടിൽ പിടിയിൽ

മാവേലിക്കര നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പച്ചക്കറിക്കട കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ്...

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...