ബർലിൻ: ഇന്ന് ജർമ്മനിയിൽ ഒരു ഇസ്‌ലാം വിരുദ്ധ റാലി നടക്കുകയായിരുന്നു.
അതിനിടയിലായിരുന്നു ആക്രമണം.
അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്.
വെടിവച്ച് പരിക്കേൽപ്പിച്ചതിനു ശേഷമായിരുന്നു അത്.
സംഭവത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സ്ഥലത്തെത്തുകയും ചെയ്തു.
മാൻഹൈമിലെ ഡൗൺടൗൺ ഏരിയയിലെ മാർക്റ്റ്‌പ്ലാറ്റ്‌സ് എന്ന സ്‌ക്വയറിലാണ് സംഭവം.
ജർമ്മനിയിലെ മാൻഹൈമിൽ അജ്ഞാതനായ അക്രമി കത്തികൊണ്ട് ആക്രമണം നടത്തിയതിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.