പരവൂർ മുൻസിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ(41) ജീവനൊടുക്കിയ കേസിലെ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം.
എപിപി ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്ദുല്‍ ജലീല്‍ എന്നിവർക്കാണ് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണം, മൂന്നുദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം.
ജനുവരി 21നാണ് പരവൂർ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപത്തെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അനീഷ്യയെ കണ്ടത്. ജോലിസ്ഥലത്ത് മാനസിക പീഡനം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന, അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.