സൂര്യതിലകം അണിഞ്ഞ് അയോധ്യയിലെ ശ്രീരാമവിഗ്രഹം

രാമനവമി ദിനത്തില്‍ സൂര്യതിലകം അണിഞ്ഞ് അയോധ്യയിലെ ശ്രീരാമവിഗ്രഹം.

ഉച്ചയ്ക്ക് 12.16 മുതലാണ്‌ സൂര്യതിലകം നടന്നത്.

58 മില്ലിമീറ്റര്‍ വലിപ്പുമുള്ള സൂര്യതിലകം ഏകദേശം രണ്ട് മുതല്‍ രണ്ടര മിനിറ്റ് വരെ നീണ്ടുനിന്നു.

കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്രസംഘവും ഉണ്ടായിരുന്നു.


മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാംലല്ല വിഗ്രഹം ക്ഷേത്രത്തിലുള്ളതിനാല്‍ ഈ രാമനവമിക്ക് ഏറെ പ്രത്യേകതയുണ്ട്.

‘പ്രാണപ്രതിഷ്ഠ’യ്ക്ക് ശേഷം പുതുതായി നിര്‍മ്മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യമായാണ് രാമനവമി ആഘോഷിക്കുന്നത്.

ചൈത്രമാസത്തിലെ ഒമ്ബതാം ദിവസമാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

സൂര്യാഭിഷേക ചടങ്ങായതിനാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു.

എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഈ പ്രതിഭാസം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ രാമക്ഷേത്രത്തിലെ രാമ വിഗ്രഹത്തിന് മാത്രമായി ഒരു സൂര്യതിലകം രൂപകല്പന ചെയ്തിട്ടുണ്ട്.

ഔദ്യോഗികമായി സൂര്യ തിലക് തന്ത്ര എന്ന് പേരിട്ടിരിക്കുന്ന ഈ അതുല്യമായ സൃഷ്ടിയിലൂടെ എല്ലാ രാമനവമിയിലും ഉച്ചയ്ക്ക് ശ്രീരാമന്റെ നെറ്റിയില്‍ സൂര്യരശ്മികള്‍ നേരിട്ട് പതിക്കും.


ലെന്‍സുകളുടേയും കണ്ണാടികളുടേയും സംവിധാനം ഉപയോഗിച്ച്‌ കൃത്യതയോടെ തയ്യാറാക്കിയ ഈ നൂതനമായ സംവിധാനത്തിലൂടെ വിഗ്രഹത്തിന് കൂടുതല്‍ ദൈവികമായ രൂപം നല്‍കും.

Leave a Reply

spot_img

Related articles

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...