Apple of my eye എന്ന പ്രയോഗം ഉപയോഗിക്കുന്നത് നമുക്ക് പ്രിയപ്പെട്ട ആരെയെങ്കിലും സൂചിപ്പിക്കാനാണ്. ഈ പ്രയോഗം പുരാതനമായ ഒന്നാണ്. ബൈബിളിലെ പഴയ നിയമത്തിലെ ഒരു ശൈലിയാണ് apple of my eye. ഏതെങ്കിലും പ്രിയപ്പെട്ട ഒരു വസ്തുവിനെ കുറിച്ചോ വ്യക്തിയെ കുറിച്ചോ പറയുമ്പോൾ apple of my eye ഉപയോഗിച്ചിട്ടുണ്ട്.
ഹെബ്രൂ ഭാഷയിൽ നിന്നാണ് ഈ ശൈലി രൂപപ്പെട്ടത്. little man of the eye എന്ന വാക്കുകളുടെ അർത്ഥമായി പറയുന്നത് മറ്റുള്ളവരുടെ കണ്ണിൽ കാണുന്ന നമ്മുടെ രൂപത്തെയാണ്. മറ്റൊരാളുടെ കണ്ണിലെ കൃഷ്ണമണിയിൽ നമ്മുടെ രൂപം കാണുമ്പോൾ അതിനർത്ഥം ആ വ്യക്തി നമ്മളെ ശ്രദ്ധിച്ചു നോക്കുന്നു എന്നാണ്. ആ വ്യക്തിയുടെ കണ്ണിലാണ് നമ്മുടെ രൂപം. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഇത് സ്ഥിരമായി ഉപയോഗിക്കുന്ന ശൈലിയാണ്.
My younger brother is the apple of my eye.
അർത്ഥം – എൻ്റെ ഇളയ സഹോദരൻ എനിക്ക് വളരെ പ്രിയപ്പെട്ടവനാണ് (apple of my eye).
She has three children, but her youngest son is the apple of her eye.
അർത്ഥം – അവൾക്ക് മൂന്നു കുട്ടികളാണ്. ഇളയവനോടാണ് അവൾക്ക് വളരെ വാത്സല്യം.