അപേക്ഷ ക്ഷണിച്ചു

സ്കോൾ-കേരളയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്‌സ് യോഗ കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കണ്ടറി/തത്തുല്യ കോഴ്‌സിലെ വിജയമാണ് യോഗ്യത. പ്രായപരിധി : 17 വയസ് മുതൽ 50 വയസ് വരെ. പിഴകൂടാതെ ജൂലൈ 16 വരെയും 100 രൂപ പിഴയോടെ ജൂലൈ 27 വരെയും ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫീസ് അടയ്‌ക്കണം. ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷാഫോം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫീസ് അടച്ച ഒറിജിനൽ ചെലാൻ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര. തിരുവനന്തപുരം -12 എന്ന വിലാസത്തിലോ സ്കോൾ കേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ എത്തിക്കണം. സ്പീഡ്/ രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം അയക്കാം. ജില്ലാകേന്ദ്രങ്ങളിലെ മേൽവിലാസവും പഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളും  www.scolekerala.org  ലഭ്യമാണ്.

Leave a Reply

spot_img

Related articles

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...

ഇ.ഡി അന്വേഷണത്തിൽ പ്രകോപിതനായി പിണറായി വിജയൻ; ‘പുറത്തുനിൽക്കടോ’ എന്ന് മാധ്യമങ്ങളോട്

ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകോപിതനായി പ്രതികരിച്ചു. ചങ്ങനാശേരിയിലെ പരിപാടിക്ക് പോകുന്നതിനിടയിലാണ്...

വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി

എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശത്തെ ഒരു സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ...

പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.വിവിധ ജില്ലകളിൽ...