സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളുടെനിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നിലവിൽ നാല് ഒഴിവാണുള്ളത്. പരമാവധി അഞ്ച് വർഷത്തേക്കോ 65 വയസ് പൂർത്തിയാകുന്നതോ വരെയായിരിക്കും നിയമനം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സെലക്ഷൻ കമ്മിറ്റിയായിരിക്കും അംഗങ്ങളെ തെരെഞ്ഞെടുക്കുന്നത്.


ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവും പരിചയവുമുള്ള അഖിലേന്ത്യാ സിവിൽ സർവീസിൽ സേവനമനുഷ്ഠിക്കുന്നവർക്കും കേന്ദ്ര ഗവൺമെന്റിന്റെയോ  സംസ്ഥാന ഗവൺമെന്റിന്റെയോ സിവിൽ സർവീസ് പദവി വഹിക്കുന്നവർക്കും കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം, നയരൂപീകരണം അല്ലെങ്കിൽ ഏതെങ്കിലും അനുബന്ധ മേഖലയിൽ  പരിചയമുള്ളവർക്കും അപേക്ഷിക്കാം.


അതല്ലെങ്കിൽ കൃഷി, നിയമം, മനുഷ്യാവകാശങ്ങൾ, സാമൂഹിക സേവനം, മാനേജ്‌മെന്റ്, പോഷകാഹാരം, ആരോഗ്യം, ഭക്ഷ്യ നയം അല്ലെങ്കിൽ പൊതു ഭരണം എന്നിവയിൽ വിപുലമായ അറിവും അനുഭവപരിചയവുമുള്ള പൊതുജീവിതത്തിൽ പ്രഗത്ഭരായ വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ്.


അപേക്ഷയും ബയോഡേറ്റയും സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഗവ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food @kerala.gov.in എന്ന ഇമെയിലിലേക്കാ വിഞ്ജാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അയക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...