പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം മത്സ്യ കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്‌ളോക്ക്,മത്സ്യവിത്ത് പരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്‌ളോക്ക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ  എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഓരോ പദ്ധതിക്കും നിശ്ചിത നിരക്കിൽ സബ്‌സിഡി ലഭിക്കും. താത്പര്യമുള്ളവർ ജൂൺ 21 നകം അപേക്ഷിക്കണം. ഫോൺ: വൈക്കം മത്സ്യഭവൻ – 04829 291550, കോട്ടയം മത്സ്യഭവൻ – 0481 2434039, പാലാ മത്സ്യ ഭവൻ-04822299151. മത്സ്യവിത്ത് പരിപാലനകുള നിർമ്മാണത്തിന് ഹെക്ടറിന് ഏഴുലക്ഷം രൂപ. പദ്ധതിത്തുകയുടെ 40 % സബ്്്‌സിഡി ലഭിക്കും.

ബയേഫ്‌ളോക്ക് യൂണിറ്റിന് 7.5 ലക്ഷം രൂപ. 60 ശതമാനം സബ്‌സിഡി ലഭിക്കും. എസ്.സി. ഗുണഭോക്താക്കൾക്കാണ്പദ്ധതി. ഓരുജല ബയോഫ്‌ളോക്ക് കുളങ്ങളുടെ നിർമ്മാണത്തിന് 0.1 ഹെക്ടറിന് 18 ലക്ഷം രൂപ. പദ്ധതിതുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. ലൈവ് ഫിഷ് വെന്റിംഗ് സെന്ററിന് യൂണിറ്റിന് 20 ലക്ഷം രൂപയാണ്. പദ്ധതിത്തുകയുടെ 40% സബ്‌സിഡി ലഭിക്കും

Leave a Reply

spot_img

Related articles

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനംസർക്കാർ യാഥാർഥ്യമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...