ഡെയറി പ്രമോട്ടര്‍ നിയമനം

വയനാട് : ക്ഷീര വികസനവകുപ്പ് വാര്‍ഷിക പദ്ധതി തീറ്റപ്പുല്‍ വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് ഓരോ ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു.

പത്ത് മാസത്തേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും. 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള പത്താംതരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

ഡെയറി പ്രമോട്ടര്‍മാരായി മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിലെ താമസക്കാരായിരിക്കണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയിട്ടുള്ള അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14 ന് വൈകീട്ട് 3 ന് മുമ്പായി ബ്ലോക്ക് തല യൂണിറ്റ് ഒ#ാഫീസില്‍ സമര്‍പ്പിക്കണം.

അപൂര്‍ണ്ണവും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. യോഗ്യത, പ്രായം, വാസസ്ഥലം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.  ജൂണ്‍ 19 ന് രാവിലെ 10 മുതല്‍ 12 വരെ സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും.  ഫോണ്‍ 04936 202093

വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍
ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്കും ഓരോ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്ത് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ക്ഷീര വികസന യൂണിറ്റിന് കീഴിലുളള വനിതകളായിരിക്കണം അപേക്ഷകര്‍.

നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകീട്ട് 3 ന് മുമ്പായി ബ്ലോക്ക് തല യൂണിറ്റ് ഓഫീസുകളില്‍ ലഭിക്കണം. അപൂര്‍ണ്ണവും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. യോഗ്യതയും പ്രായവും വാസസ്ഥലവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ജൂണ്‍ 19 ന്  ഉച്ചയ്ക്ക് 12 മുതല്‍   2 വരെ  സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 04936 202093

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...