ആലപ്പുഴയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞുരണ്ട് പേർക്ക് പരിക്ക്

ദേശീയപാതയിൽ പുറക്കാട് തടി കയറ്റിവന്ന ലോറി മറിഞ്ഞു.

തിരുവനന്തപുരത്തു നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിപ്പോയ ലോറിയാണ് മറിഞ്ഞ്.

ലോറി ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു.

പുറക്കാട് പി.എച്ച്.സി യിലേക്കുള്ള റോഡിന് സമീപം രാവിലെ 7.30 ഓടെ ആയിരുന്നു അപകടം.

ലോറി സർവ്വീസ് റോഡിൽ നിന്നും ഇറങ്ങി സമീപത്തെ വീടിന് സമീപം വരെ എത്തി.

തടികൾ റോഡിൽ ചിതറി വീണതിനാൽ വാഹനഗതാഗതം തടസപ്പെട്ടു.

തടികൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.

പരിക്കേറ്റ ലോറി ഡ്രൈവറെയും, ക്ലീനറേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...

എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവുകൾ കൂടി കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു മന്ത്രി സണ്ണി ജോസഫ്. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ്...

സംസ്ഥാനത്ത് പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്.അശ്വതി ജിജിയാണ് പുതിയ കൊല്ലം സിറ്റി...

കോവിഡ് കാലത്ത് ആരോഗ്യ ഉപകരണങ്ങള്‍ വാങ്ങലില്‍ വൻ അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കോവിഡ് മഹാമാരിയുടെ കാലത്ത് കോടികള്‍ ചെലവഴിച്ച്‌ ആരോഗ്യ വകുപ്പ് വാങ്ങിക്കൂട്ടിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്...