ഡോക്ടർ നിയമനം

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഡോക്ടറിനെ നിയമിക്കുന്നു. മാർച്ച് 13ന് പകൽ രണ്ടുമണിക്ക് കുടുംബാരോഗ്യ കേന്ദ്രം കുമളിയിൽ വച്ച് വാക് ഇൻ ഇൻറർവ്യൂ നടക്കും. എംബിബിഎസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (നിർബന്ധം) എന്നീ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് പത്തിന് മുൻപായി കുമളി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ഹാജരാവുക. ഫോൺ : 04869 222978.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും സ്തംഭനാവസ്ഥയില്‍

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും സ്തംഭനാവസ്ഥയില്‍.ഈ-പോസ് മെഷീനുകള്‍ പ്രവർത്തിക്കാത്തതാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം മുടങ്ങാൻ കാരണമായത്.സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.ഇന്ന്...

ചെന്താമരയ്ക്ക് തൂക്കുകയർ

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു.കേസ് കോടതി അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിധിച്ചു കൊണ്ടാണ്...

കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു

കോട്ടയത്ത് കൂരോപ്പടയില്‍ നാലംഗ കുടുംബം കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത്...

നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ

ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ .കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു.ഗുണ്ടൂരിലും ചിറ്റൂരിലും...