ലീഗല്‍ അഡ്വൈസര്‍, ലീഗല്‍ കൗണ്‍സലര്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള 45 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് ലീഗല്‍ അഡ്വൈസര്‍ നിയമനത്തിന് അപേക്ഷിക്കാം. ഓണറേറിയം പ്രതിമാസം 25000 രൂപ.പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലാ കാര്യാലയങ്ങളിലുളള ഓരോ ഒഴിവിലേക്ക്  ലീഗല്‍ കൗണ്‍സിലര്‍  നിയമനത്തിന് അപേക്ഷിക്കാം. നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള 40 വയസില്‍ താഴെ പ്രായമുളളവര്‍ക്കാണ് അവസരം. ഓണറേറിയം പ്രതിമാസം 20000 രൂപ.പട്ടികവര്‍ഗ വിഭാഗക്കാരും യോഗ്യത കോഴ്‌സ് വിജയിച്ചവരും ആയിരിക്കണം ഉദ്യോഗാര്‍ഥികര്‍. നിയമന കാലാവധി ഒരു വര്‍ഷം.  ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം  തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ : 0471 2303229.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....