അര്‍മാണ്ടോ സദികുവി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എന്ന് സൂചന.
താരവുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.
മോഹന്‍ ബഗാനില്‍ ഒരു വര്‍ഷം കൂടെ കരാര്‍ ഉള്ളതിനാല്‍ താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ ഫീ നല്‍കേണ്ടി വരും.
അല്‍ബേനിയന്‍ ഫോര്‍വേഡ് അര്‍മാണ്ടോ സദികു കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു മോഹന്‍ ബഗാനിലേക്ക് എത്തിയത്. 33കാരനായ താരം കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ 22 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും ഒരു അസിസ്റ്റും നല്‍കിയിരുന്നു.അല്‍ബേനിയ ദേശീയ ടീമിനായി നാല്പപ്‌തോളം മത്സരങ്ങള്‍ സദികു കളിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ എത്തും മുമ്ബ് സ്പാനിഷ് ക്ലബായ കാര്‍റ്റഗെനയ്ക്ക് ആയാണ് കളിച്ചത്. സ്‌പെയിനിലെ വലിയ ക്ലബുകള്‍ ആയ മലാഗ, ലെവന്റെ എന്നീ ക്ലബുകള്‍ക്ക് ആയും മുമ്ബ് കളിച്ചിട്ടുണ്ട്. തുര്‍ക്കി, ബൊളീവിയ, സ്വിറ്റ്‌സര്‍ലാന്റ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ക്ക് ആയും സദികു മുന്‍ വര്‍ഷങ്ങളില്‍ കളിച്ചിട്ടുണ്ട്.