അര്‍മാണ്ടോ സദികുവി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

അര്‍മാണ്ടോ സദികുവി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എന്ന് സൂചന.

താരവുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.
മോഹന്‍ ബഗാനില്‍ ഒരു വര്‍ഷം കൂടെ കരാര്‍ ഉള്ളതിനാല്‍ താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ ഫീ നല്‍കേണ്ടി വരും.

അല്‍ബേനിയന്‍ ഫോര്‍വേഡ് അര്‍മാണ്ടോ സദികു കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു മോഹന്‍ ബഗാനിലേക്ക് എത്തിയത്. 33കാരനായ താരം കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ 22 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും ഒരു അസിസ്റ്റും നല്‍കിയിരുന്നു.അല്‍ബേനിയ ദേശീയ ടീമിനായി നാല്പപ്‌തോളം മത്സരങ്ങള്‍ സദികു കളിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ എത്തും മുമ്ബ് സ്പാനിഷ് ക്ലബായ കാര്‍റ്റഗെനയ്ക്ക് ആയാണ് കളിച്ചത്. സ്‌പെയിനിലെ വലിയ ക്ലബുകള്‍ ആയ മലാഗ, ലെവന്റെ എന്നീ ക്ലബുകള്‍ക്ക് ആയും മുമ്ബ് കളിച്ചിട്ടുണ്ട്. തുര്‍ക്കി, ബൊളീവിയ, സ്വിറ്റ്‌സര്‍ലാന്റ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ക്ക് ആയും സദികു മുന്‍ വര്‍ഷങ്ങളില്‍ കളിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...

മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞ് നാളെ നടക്കുന്ന ഫൈനലിലെ എതിരാളി

ലോകകപ്പ് ഫൈനലില്‍ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്.2007-ല്‍ എഫ്സി ബാഴ്‌സലോണ...