ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം. അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് ആണ് ഇരച്ച് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. പ്രാർത്ഥന അവസാനിപ്പിച്ച് പുറത്തിറങ്ങിപ്പോകാൻ വിശ്വാസികളോട് സംഘം ആവശ്യപ്പെട്ടു. വിശ്വാസികളില്‍ ചിലരെ അക്രമി സംഘം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഭീഷണി ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റ് ഉണ്ടായതായോ കേസെടുത്തതായോ വിവരമില്ല.