സായുധസേനാ പതാകദിനം ആചരിച്ചു

രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരസൈനികരോടുള്ള ആദര സൂചകമായും വിമുക്തഭടൻമാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സ്വന്തം കുടുംബത്തെയും വ്യക്തിപരമായ താൽപര്യങ്ങളെയും പോലും വിസ്മരിച്ച് രാഷ്ട്രത്തിന് വേണ്ടി നിസ്വാർഥമായി ത്യാഗം ചെയ്യുന്നവരാണ് നമ്മുടെ സൈനികരെന്ന് മന്ത്രി പറഞ്ഞു. അതിനാൽ, ജീവത്യാഗം ചെയ്ത സൈനികരുടെയും കുടുംബങ്ങളുടെയും വിമുക്തഭടന്മാരുടെയും പുനരധിവാസവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പതാക ദിനാചരണവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. എൻസിസി കാഡറ്റുകളിൽനിന്ന് പതാക സ്റ്റാമ്പ് സ്വീകരിച്ചായിരുന്നു ഉദ്ഘാടനം. രാവിലെ കണ്ണൂരിലെ യുദ്ധസ്മാരകത്തിൽ മന്ത്രി പുഷ്പചക്രം സമർപ്പിച്ചു.

ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച ചടങ്ങിൽ വാർ മെമ്മോറിയൽ കൺവീനർ റിട്ട. കേണൽ എൻ വി ജി നമ്പ്യാർ അധ്യക്ഷനായി. റിട്ട. വിങ് കമാൻഡർ പി എ വിജയൻ സായുധസേനാ പതാകദിന സന്ദേശം നൽകി. എഡിഎം സി പദ്മചന്ദ്രക്കുറുപ്പ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ കെ ഷാജി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കേരള സ്‌റ്റേറ്റ് എക്‌സ് സർവീസ് മെൻ ലീഗ് ജില്ലാ പ്രസിഡൻറ് വത്സരാജ് മടയമ്പത്ത്, നാഷനൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡൻറ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ, അഖില ഭാരതീയ പൂർവ്വസൈനിക സേവാ പരിഷത്ത് വനിതാ വിംഗ് പ്രസിഡൻറ് റിട്ട. കേണൽ സാവിത്രി കേശവൻ, എയർഫോഴ്‌സ് അസോസിയേഷൻ കണ്ണൂർ ചാപ്റ്റർ ജില്ലാ പ്രസിഡൻറ് അഡ്വ. നാരായണൻ എംവി, ജില്ലാ സൈനികക്ഷേമ ഓഫീസ് വെൽഫെയർ ഓർഗനൈസർ വി പി ജോസ് എന്നിവർ സംസാരിച്ചു. വിമുക്തഭട സെമിനാറിൽ ജില്ലാ സൈനികക്ഷേമ ഓഫീസ് ഹെഡ് ക്ലർക്ക് എഎം ഖാദർ വിഷയം അവതരിപ്പിച്ചു.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...