ആർപ്പൂക്കര പൂരം ഇന്ന്. വൈകിട്ട് 5.30ന് ആർപ്പൂക്കര ക്ഷേത്രത്തിൻ്റെ മുൻപിലുള്ള നടപ്പന്തലിൽ വർണ താള വിസ്മയമായി പൂരം അരങ്ങേറും. കുടമാറ്റവും ആൽത്തറമേളവും, മയൂരനൃത്തവും പൂരത്തിന് കൊഴുപ്പേകും. പൂരത്തിനൊപ്പം നടക്കുന്ന ദേശവിളക്ക് ആർപ്പൂക്കര ക്ഷേത്ര വും പരിസരവും പ്രകാശപൂരിത മാക്കും. മലയാലപ്പുഴ രാജൻ തിടമ്പേറ്റും. പാഞ്ഞാൾ വേലുക്കുട്ടി ആശാനും സംഘവും അവതരിപ്പിക്കുന്ന ആൽത്തറമേളം, കോട്ടയം അഖിൽ പ്രവീൺ പ്രകാശ് എന്നിവരുടെ നാഗസ്വരം എന്നിവ നടക്കും.ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഈ വർഷം പൂരത്തിന് 3 ആനകൾ മാത്രമാണ് ഉണ്ടാവുക. കഴിഞ്ഞ വർഷങ്ങളിൽ 7 ആനകൾ പങ്കെടുത്തിരുന്നു.