കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിലായി.ടി എം ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50 ലേറെ വിദേശ മദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആർ ടി ഒയെ അറസ്റ്റ് ചെയ്തത്.